Share this Article
KERALAVISION TELEVISION AWARDS 2025
സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു
വെബ് ടീം
posted on 14-12-2024
1 min read
accident

കാസർകോട് ബന്തിയോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബിജെപി മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാ (40)ണ് മരിച്ചത്. കാസർകോട് - മംഗളൂരു ദേശീയ പാതയിൽ ഉപ്പളക്കടുത്ത ബന്തിയോടാണ് വാഹനാപകടം ഉണ്ടായത്. ഉച്ചക്ക് രണ്ടോടെയാണ് അപകടം. 

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ലോകയ്യ പൂജാരി, മാതാവ്: രേവതി. സഹോദരങ്ങൾ: കിഷോർ, നാഗേഷ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories