Share this Article
News Malayalam 24x7
ചോദ്യം ചെയ്യലിന് ഹാജരായി പ്രയാഗ മാർട്ടിനും; ഒപ്പം നിയമസഹായത്തിനായി നടൻ സാബുമോനും
വെബ് ടീം
posted on 10-10-2024
1 min read
prayaga martin

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. പൊലീസ് ചോദ്യം ചെയ്യലിലാണ് താരം ഓം പ്രകാശിനെ അറിയില്ലെന്ന് വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. നടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി.

വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിർദേശമനുസരിച്ച് ഇവർ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയോടും പ്രയാ​ഗ മാർട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് പോലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടോടെയാണ് പ്രയാ​ഗ ചോദ്യംചെയ്യലിനെത്തിയത്.

ഓംപ്രകാശിനെ അറിയില്ല.ലഹരിപാര്‍ട്ടിയെ കുറിച്ചും  തനിക്ക് അറിയില്ല.മരടിലെ ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ പറഞ്ഞതായാണ് റിപ്പോർട്ട്.താന്‍ മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണ്.നടൻകൂടിയായ സാബുമോനാണ് പ്രയാ​ഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories