Share this Article
News Malayalam 24x7
ഓട്ടോ ഡ്രൈവർജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Abdul Sathar

കാസർകോട്ട് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പൊലീസിന് വീഴ്ച ഉണ്ടോയോയെന്ന് പരിശോധിക്കും. മരിക്കുന്നതിനുമുമ്പ് ഓട്ടോ  ഡ്രൈവർ അബ്ദുൽ സത്താർ  പോലീസിനെതിരെ  രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം താമസ സ്ഥലത്തെ  വാടക  ക്വാർട്ടേഴ്സിലാണ് കാസർഗോട്ടെ ഓട്ടോറിക്ഷ തൊഴിലാളി അബ്ദുൽ സത്താറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പൊലീസ് കസ്റ്റഡിയിലുള്ള ഓട്ടോ വിട്ടുകിട്ടാത്തതുമൂലമുള്ള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

സംഭവത്തിൽ  മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ  കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

ഡ്രൈവറുടെ മരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ആരോപണ വിധേയനായ എസ്ഐ,പി അനൂബിനെയും,ഹോം ഗാർഡിനേയും സ്ഥലം മാറ്റിയിരുന്നു.അഞ്ചുദിവസം മുമ്പാണ് അബ്ദുൽ സത്താറിന്റെ ഓട്ടോ ടൗൺ എസ് ഐ പി അനൂബും സംഘവും കസ്റ്റഡിയിലെടുത്തത്.

ടൗൺപൊലീസ് ഓട്ടോ പിടിച്ചുവച്ചെന്നും വിട്ടുനൽകാതെ മാനസികമായിബുദ്ധിമുട്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു...

പിന്നീട് നടത്തിയ പരിശോധനയിലാണ് ക്വാർട്ടേഴ്സിൽ ഡ്രൈവറെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  മരണത്തിന് പിന്നാലെ ആരോപണ വിധേയരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികളും പ്രതിഷേധം ശക്തമാക്കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories