Share this Article
News Malayalam 24x7
ഓണാഘോഷത്തിനിടെ കളക്ടറേറ്റിൽ ലൈംഗികാതിക്രമം; ജീവനക്കാരന് സസ്പെൻഷൻ
വെബ് ടീം
posted on 02-09-2025
1 min read
COLLECTRATE STAFF

കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ജീവനക്കാരന് സസ്‌പെൻഷൻ.കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ജീവനക്കാരിക്കുനേരേ ലൈം​ഗികാതിക്രമം നടത്തിയതെന്നാണ് പരാതി.വ്യാഴാഴ്ച്ചയാണ് കളക്ടറേറ്റിൽ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കളക്ടർകൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരേ ലൈം​ഗികാതിക്രമമുണ്ടായത്.ജീവനക്കാരിയെ കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ വരാന്തയിൽവെച്ച് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ്‌ അതിക്രമം നേരിട്ടത്. പകച്ചുപോയ യുവതി സഹപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് ഉടൻ എഡിഎമ്മിനെ നേരിൽക്കണ്ട് രേഖാമൂലം പരാതി നൽകി. സംഭവം പൊലീസിൽ അറിയിക്കരുതെന്നും ഓഫീസിൽവെച്ചുതന്നെ ഒത്തുതീർപ്പാക്കണമെന്നും ഭരണാനുകൂല സംഘടനയിലെ ചില നേതാക്കൾ ഓഫീസിലെത്തി എഡിഎമ്മിനോട് ആവശ്യപ്പെട്ടു.സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലായിരുന്നു എഡിഎം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories