ഇടക്കൊച്ചിയില്‍ വാഹനത്തിന് സൈഡ് നല്‍കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍കത്തില്‍ ഓട്ടോ തൊഴിലാളി മര്‍ദ്ദനമേറ്റ് മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇടക്കൊച്ചി പഴേക്കാട്ട് വീട്ടില്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ജോയിയെ മര്‍ദിച്ച അയല്‍വാസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.