Share this Article
News Malayalam 24x7
ഫ്രഷ്കട്ട്‌ മാലിന്യ പ്രശ്നം; നാട്ടുകാർ വീണ്ടും സമരത്തിന് ഇറങ്ങുന്നു
Freshcut Waste Issue

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരെ നാട്ടുകാർ വീണ്ടും സമരത്തിന് ഇറങ്ങുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന അനിശ്ചിതകാല സമരം അമ്പലമുക്കിൽ സാമൂഹ്യ വിമർശകൻ എം.എൻ കാരശേരി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അഞ്ചുവർഷമായി ഫ്രഷ് കട്ടിനെതിരെ നാട്ടുകാർ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിനിടെ ഇക്കഴിഞ്ഞ 21ന് സംഘർഷം അരങ്ങേറിയിരുന്നു. പിന്നീട് പൊലീസ് നടപടിയെ തുടർന്നും സർവകക്ഷി യോഗത്തിൽ നീതി ലഭിക്കുമെന്ന വിശ്വാസത്തിലും താൽക്കാലികമായി നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാൽ സർവ്വകക്ഷി യോഗ തീരുമാനം ജനങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് മുതൽ വീണ്ടും സമരം തുടങ്ങുന്നത്. ഫ്രഷ് കട്ട്‌ തുറക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് സമരമെന്ന് നാട്ടുകാർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories