Share this Article
Union Budget
കണ്ണൂർ മലപ്പട്ടത്ത് പുനർനിർമിക്കുന്ന ഗാന്ധി സ്തൂപം വീണ്ടും തകർത്തു
വെബ് ടീം
6 hours 18 Minutes Ago
1 min read
GANDHI STATUE

കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ വീണ്ടും തകർത്തു. ഇന്ന് രാത്രിയാണ് സംഭവം. വൈകീട്ട് മലപ്പട്ടത്ത് കോൺഗ്രസ്-സി.പി.ഐ.എം സംഘർഷമുണ്ടായിരുന്നു.സ്തൂപം തകർത്തത് സി.പി.ഐ.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അ​ടു​വാ​പ്പു​റ​ത്തെ ഗാ​ന്ധി സ്തൂ​പം ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​നീ​ഷി​ന്റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്‍റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥ നടത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories