Share this Article
KERALAVISION TELEVISION AWARDS 2025
കത്തിക്കുത്തിൽ കലാശിച്ച 'മൂത്രക്കേസ്'; 3 പേര്‍ പിടിയില്‍
Latest News From Thrissur

മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത് തമിഴ്നാട് സ്വദേശിയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൗമാരക്കാരനടക്കം 3 പേര്‍ പിടിയില്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച തൃശൂർ നഗരത്തിലെ ദിവാൻജിമൂലയിൽ വെച്ചായിരുന്നു  കേസിനാസ്പദമായ സംഭവം.

തൃശ്ശൂര്‍ പൂത്തോൾ സ്വദേശികളായ തണ്ണീർക്കാരൻ വീട്ടിൽ 21 വയസ്സുള്ള അമീർ, പാസ്പോർട്ട് ഓഫിസിനു സമീപം കറപ്പംവീട്ടിൽ 28 വയസ്സുള്ള അർബാസ്  എന്നിവരും കൗമാരക്കാരനുമാണ് അറസ്റ്റിലായത്.തമിഴ്നാട് മധുരൈ നോർത്ത് സ്വദേശി 34 വയസ്സുള്ള കലൈവാനനെ ആണ് പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ദിവാൻജിമൂല ഭാഗത്ത് ഇയാള്‍ മൂത്രമൊഴിക്കുന്നതു ചോദ്യം ചെയ്ത് പ്രതികൾ മർദ്ദിച്ചെന്നും കുത്തിപ്പരുക്കേൽപ്പിച്ചെന്നുമാണ് കേസ്. കത്തികൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ കലൈവാനൻ ഒഴിഞ്ഞുമാറിയതിനാൽ ഇടുപ്പിന്റെ ഇടതു ഭാഗത്തു  കൊണ്ടു മുറിവേൽക്കുകയായിരുന്നു. ഇയാളെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പ്രതി അമീറിനെതിരെ തൃശൂർ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഈസ്റ്റ് എസ്ഐ എൻ.പ്രദീപിന്റെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ പി.ഹരീഷ്കുമാർ, വി.ബി.ദീപക്, എം.എസ്.അജ്മൽ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories