Share this Article
News Malayalam 24x7
മലപ്പുറം കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗറുമായി മൂന്ന് പേര്‍ പിടിയില്‍
Three persons arrested with brown sugar in Malappuram Kondoti

മലപ്പുറം കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗറുമായി മൂന്ന് പേര്‍ പൊലീസ് പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ അജ്മല്‍, ഉമറുല്‍ ഫാറൂഖ്, യഥുന്‍ എന്നിവരാണ് പിടിയിലായത്. 11 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ബ്രൗണ്‍ഷുഗര്‍ ചെറിയ പാക്കറ്റുകളില്‍ നിറക്കുന്നതിനിടെയാണ് വീട്ടില്‍ നിന്ന് ഇവര്‍ പൊലീസ് പിടിയിലായത്. ബോംബെയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ ബ്രൗണ്‍ഷുഗര്‍ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories