Share this Article
News Malayalam 24x7
ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച NIT അധ്യാപികയുടെ രാജിക്കായി പ്രതിഷേധം ശക്തം
The protest is strong for the resignation of the NIT teacher who praised Godse

ഗാന്ധി ഘാതകനായ ഗോഡ്സെയെ പ്രകീർത്തിച്ച എൻ.ഐ.ടി അധ്യാപികയുടെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു. കെഎസ്‌യുവും എബിവിപിയും നടത്തിയ മാർച്ചിന് പിന്നാലെ ഇന്ന് എസ്എഫ്ഐ മാർച്ച്. ഇന്നുച്ചയ്ക്ക് 12 മണിക്കാണ് കോഴിക്കോട് എൻ.ഐ.ടിയിലേക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മാർച്ച് നടക്കുന്നത്. നാളെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവജന മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് അവരുടെ രാജിക്കായുള്ള മുറവിളി ശക്തമാകുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories