Share this Article
News Malayalam 24x7
വയനാട് പുൽപ്പള്ളിയെ വിറപ്പിച്ച മുള്ളൻകൊല്ലി കടുവ കൂട്ടിൽ കുടുങ്ങി
Mulankolli tiger that shook Wayanad Pulpalli got trapped in the cage

വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിലായി .പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു.  വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്.പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. കെണിയിൽ വീണത് മൂന്നാമത് സ്ഥാപിച്ച കൂട്ടിലാണ്.  കൂട്ടിലായ കടുവയെ വനപാലകരെത്തി ബത്തേരിയിലെ ഹോസ്പൈസ് സെൻ്ററിലേക്ക് കൊണ്ടുപോയി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories