പാലക്കാട് കല്ലടിക്കോട് വയോധികയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കല്ലടിക്കോട് ചുങ്കംകാട് മുതുപറമ്പിൽ അലീമയെ ആണ് കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
2 ദിവസമായി അലീമയെ വീടിന് പുറത്തേക്ക് കണ്ടില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.മകളെ വിളിച്ചപ്പോൾ അവിടെയുമെത്തിയിരുന്നില്ല, വീടിന്റെ വാതിൽ ചാരിയ നിലയിൽ ആയിരുന്നു.