Share this Article
News Malayalam 24x7
മകൻ ജീവനൊടുക്കിയ മനോവിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു
വെബ് ടീം
posted on 24-02-2026
1 min read
balakrishanan

കാസർഗോഡ്: മകൻ ജീവനൊടുക്കിയ മനോവിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു.ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശങ്കരംപാടി കൊരമ്പാറയിലെ എ ബാലകൃഷ്‌ണൻ നായർ ആണ്(70) മരിച്ചത്. അഗ്നിശമന സേന എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.

ജനുവരി 31നു   ബാലകൃഷ്‌ണൻ നായരുടെ മകൻ മണികണ്ഠനെ അഡൂർ പാണ്ടിവനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഇതിനു ശേഷം ബാലകൃഷ്‌ണൻ നായർ മനോ വിഷമത്തിൽ ആയിരുന്നെന്നു പറയപ്പെടുന്നു. സാവിത്രിയാണ്  ബാലകൃഷ്‌ണൻ നായരുടെ ഭാര്യ.  മറ്റ് മക്കൾ: ശാന്തി,ജ്യോതി മരുമക്കൾ:ചന്ദ്രൻ,മോഹനൻ, രമ്യ.

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories