Share this Article
News Malayalam 24x7
വീഡിയോ വൈറൽ ആയത് സഹിച്ചില്ല; പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുകൊഴിച്ചു
Plus One student's tooth knocked out; A case was registered under the non-bailable section


കോഴിക്കോട് കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുകൊഴിച്ചു. കുറ്റ്യാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഇഷാമിനെയാണ് സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചത്. കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിലെ കോൽക്കളി വീഡിയോ വൈറൽ ആയതിൽ പ്രകോപിതരായാണ് പ്ലസ് ടു വിദ്യാർത്ഥികൾ അക്രമം നടത്തിയത്. സംഭവത്തിൽ 12 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കുറ്റ്യാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ചൊവ്വാഴ്ചയായിരുന്നു മർദ്ദനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories