Share this Article
News Malayalam 24x7
സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
New Nipah Case Confirmed in Palakkad

സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്ക്  നിപ സ്ഥിരീകരിച്ചു. വിശദ പരിശോധനയ്ക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം പോസിറ്റീവായി. നാട്ടുകല്‍ കിഴക്കുപുറം മേഖലയെ  കണ്ടെയ്ന്‍മെന്റ് സോണാക്കി. പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് . നൂറിലധികം പേരെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൂടാതെ 3 ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾക്കാണ് നിർദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories