ആലത്തൂർ: പാലക്കാട് കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പാടൂർ പീച്ചങ്കോട് യു.ഡി.എഫ് സ്ഥാനാർഥി അനില അജീഷിന് (34) പ്രചാരണത്തിനിറങ്ങുന്നതിനിടെ പാമ്പുകടിയേറ്റു.ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എട്ടോടെ വീടിനടുത്ത് വലത് കൈക്കാണ് പാമ്പിന്റെ കടിയേറ്റത്. വെള്ളിക്കെട്ടൻ ആണ് കടിച്ചത്. രണ്ടു ദിവസത്തെ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.