വയനാട് മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട. 19 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ . അടിവാരം സ്വദേശി കെ.ബാബു, വീരാജ്പേട്ട സ്വദേശി കെ.ഇ. ജലീൽ എന്നിവരാണ് പിടിയിലായത്. കർണാടക ആർടിസി വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് സുൽത്താൻബത്തേരി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചെതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. രണ്ട് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.