ദേലംപാടി പഞ്ചായത്തിലെ പയറടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർക്ക് (ബി.എൽ.ഒ) നേരെയുണ്ടായ കയ്യേറ്റത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ പൊലീസ് കേസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ സുരേന്ദ്രനാണ് ബി.എൽ.ഒ അജിത്തിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ആദൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
എസ്.ഐ.ആർ ഫോം (SIR Form) വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സുരേന്ദ്രൻ അജിത്തിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.