Share this Article
KERALAVISION TELEVISION AWARDS 2025
ടൈപോഗ്രാഫിയിലുടെ കേരളത്തിലെ 14 ജില്ലകളുടെ പേര് മള്‍ട്ടി വുഡില്‍ തയാറാക്കി ഡാവിഞ്ചി സുരേഷ്
DaVinchi Suresh prepared the name of 14 districts of Kerala in multi wood of typography

കേരള പിറവി ദിനത്തോട് അനുബന്ധിച്ച്  കേരളത്തിലെ  14 ജില്ലകളുടെ പേര് മള്‍ട്ടി വുഡില്‍ തയാറക്കി ത്യശൂര്‍ സ്വദേശിയായ ഡാവിഞ്ചി സുരേഷ്  . ടൈപോഗ്രാഫിയിലുടെ   കേരളത്തിലെ  അതാതു ജില്ലകളുടെ ആകൃതിയിലാണ്  മാപ്പ് തയ്യാറാക്കിയിരിക്കുന്നത് . 

സംസ്ഥാനത്തെ 14 ജില്ലകളുടെ പേര് എട്ടടി ഉയരത്തിലുളള മള്‍ട്ടി വുഡിലാണ്  ഡാവിഞ്ചി സുരേഷ്    ഉണ്ടാക്കിയെടുത്തത് .  ജില്ലകളുടെ ആകൃതിക്ക് മാറ്റങ്ങളൊന്നും വരുത്താതെ തന്നെ  ജില്ലാ മാപ്പിന്റെ ഉള്ളില്‍ ഒതുങ്ങും വിധമാണ് പേരുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഫോട്ടോഷോപ്പില്‍ വരചെടുത്ത ചിത്രം പിന്നീട് മള്‍ട്ടി വുഡിലേക്ക് നിര്‍മിക്കുകയായിരുന്നു . മലയാളത്തില്‍   മാത്രമല്ല ഇംഗ്ലീഷിലും ഡാവിഞ്ചി സുരേഷ്  തയ്യാറാക്കിയിട്ടുണ്ട് . 

കേരള പിറവി പ്രമാണിച്ച് പുറത്തിറക്കിയ  നിര്‍മ്മാണ  വീഡിയോയില്‍  എംഎഎ കുടുംബത്തിലുള്ള   14 ജില്ലകളിലെ  14 മിമിക്രി സുഹൃത്തുക്കളുടെ  ശബ്ദ ശൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സുനീഷ് വാരനാട്,  ജാഫര്‍ ഇടുക്കി, നോബി മാര്‍ക്കോസ് ,നിയാസ് ബക്കര്‍ , കൊല്ലം സിറാജ് ,സാജന്‍ പള്ളുരുത്തി ,അലക്‌സ് കോട്ടയം , തൃശൂര്‍ സലീം, താജ് പത്തനംതിട്ട ,രാജേഷ് പാണാവള്ളി,  ഇടവേള റാഫി , അനില്‍ ബേബി , അജയ് കല്ലായി , ശാര്‍ങ്ങാധരന്‍ കൂത്തുപറമ്പ, ഗിനീഷ് ഗോവിന്ദ് എന്നിവരുടെ ശബ്ദത്തിലാണ്  കേരളത്തിന്റെ  ഓരോ ജില്ലകളും അടയാളപ്പെടുത്തിയിരിക്കുന്നത്. ഇനി ഇന്ത്യയുടെ സംസ്ഥാനങ്ങള്‍ കൂടി ഇതുപോലെ ഇന്ഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാന്‍ കഴിയുമെന്ന് ആക്തമവിശ്വസത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories