Share this Article
KERALAVISION TELEVISION AWARDS 2025
പൊലീസുകാരന്റെ ഭാര്യയും സുഹൃത്തും വളപട്ടണം പുഴയില്‍ ചാടി; യുവതി രക്ഷപ്പെട്ടു, യുവാവിനായി തെരച്ചില്‍
വെബ് ടീം
posted on 30-06-2025
1 min read
aanimol

കാസർഗോഡ്: ബേക്കല്‍, പെരിയാട്ടടുക്കത്തു നിന്നു കാണാതായ പൊലീസുകാരന്റെ ഭാര്യയും സുഹൃത്തും വളപട്ടണം പുഴയില്‍ ചാടി. യുവതി നീന്തി രക്ഷപ്പെട്ടു. യുവാവിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു.പൊലീസുകാരന്റെ 35കാരിയായ ഭാര്യ  ഞായറാഴ്ച രാവിലെ എട്ടു മണിക്കാണ് പെരിയാട്ടടുക്കത്തെ വീട്ടില്‍ നിന്ന് കാണാതായതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് യുവതിയും  പൊലീസുകാരന്റെ സുഹൃത്തും പെരിയാട്ടടുക്കം സ്വദേശിയുമായ യുവാവും  തിങ്കളാഴ്ച പുലര്‍ച്ചെ വളപട്ടണം പുഴയില്‍ ചാടിയ വിവരം ലഭിച്ചത്. നല്ല ഒഴുക്കുള്ള പുഴയില്‍ നിന്ന് യുവതി നീന്തി രക്ഷപ്പെട്ടു. അജ്ഞാത യുവതിയെ പുഴക്കരയില്‍ കാണപ്പെട്ട വിവരം പരിസരവാസി വളപട്ടണം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ സ്റ്റേഷനില്‍ എത്തിച്ച് കാര്യങ്ങള്‍ ആരാഞ്ഞപ്പോഴാണ് യുവതി സംഭവം വിശദീകരിച്ചത്. ഈ വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് വളപട്ടണത്തേക്ക് പോയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories