Share this Article
News Malayalam 24x7
ഈമാസം 26 മുതല്‍ തൃശ്ശൂരില്‍ അനിശ്ചിതകാല ബസ് സമരം നടത്താനൊരുങ്ങി ബസുടമകള്‍
Bus owners to go on indefinite bus strike in Thrissur from 26th of this month

റോഡ് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ അനിശ്ചിതകാല ബസ് സമരം നടത്താനൊരുങ്ങി ബസുടമകൾ. തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഓടുന്ന എല്ലാ ബസുകളും ഈമാസം  26 മുതൽ അനിശ്ചിതകാലത്തേയ്ക്ക് സർവീസ് നിറുത്തിവെയ്ക്കും.

തൃശൂർ - തൃപ്രയാർ,  ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂർ റൂട്ടിലും അന്നുമുതൽ സർവീസ് നിർത്തും. റോഡുകളുടെ ശോചനീയാവസ്ഥ മൂലം  മിക്കദിവസങ്ങളിലും ട്രിപ്പ് നിറുത്തിവെയ്‌ക്കേണ്ട അവസ്ഥയാണെന്നും ഡെപ്യൂട്ടി കളക്ടർക്കു സമരനോട്ടീസ് നൽകിയിട്ടുണ്ടെന്നും ബസുടമ കോ ഓഡിനേഷൻ കമ്മിറ്റി അറിയിച്ചു. കുറ്റിപ്പുറം പാതയിൽ കോൺട്രാക്ടർ കരാർ റദ്ദാക്കി പണി ഉപേക്ഷിച്ചു.

റോഡുകളിൽ നിറയെ കുഴിയുമാണ്. ഡീസൽ ചെലവ് കൂടിയതായും ബസുകളുടെ അറ്റകുറ്റപ്പണി തുടർച്ചയായി നടത്തേണ്ടി വരുന്നുണ്ടെന്നും ബസുടമകൾ ചൂണ്ടിക്കാട്ടി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories