Share this Article
News Malayalam 24x7
കാട്ടാക്കട ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
Women protest in front of Kattakkada DySP office

തിരുവനന്തപുരം കാട്ടാക്കട ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം. ആര്‍എസ്എസ് നേതാവിന് വെട്ടേറ്റ സംഭവത്തില്‍ നിരപരാധികളെ അറസ്റ്റ് ചെയ്തു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

അക്രമ സംഭവമായി ബന്ധപ്പെട്ട് കാട്ടാക്കട പോലീസ് കിരണ്‍കുമാര്‍ നിവിന്‍ വിശാഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ റിമാന്റിലായവര്‍ കേസിലെ പ്രതികളല്ലെന്നാണ് ബന്ധുക്കളുടെ വാദം.

പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ചാണ് മാതാപിതാക്കളും ബന്ധുക്കളും പ്രതിഷേധവുമായെത്തിയത്. കേസിലെ മുഖ്യപ്രതി അഭിജിത്തിനെ ഇപ്പോഴും ഒളിവിലാണ്. നിരപരാധികള്‍ക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories