Share this Article
KERALAVISION TELEVISION AWARDS 2025
കാസർഗോഡ് ബോട്ട് തകർന്നു; സംഭവം നീലേശ്വരം തൈക്കടപ്പുറത്ത്

Kasaragod boat wreck; The incident happened at Thaikadappuram, Nileswaram

കാസർഗോഡ് നീലേശ്വരം, തൈക്കടപ്പുറത്ത്  മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി പുലിമുട്ടിനിടിച്ച് പൂർണമായി തകർന്നു. ചെറുവത്തൂർ മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ബോട്ടാണ് തകർന്നത്.

ഇന്നു പുലർച്ചെ കനത്ത കാറ്റിലും മഴയിലും നങ്കൂരമിളകി ഒഴുകിപ്പോയി അഴിത്തല പുലിമുട്ടിൽ ഇടിക്കുകയായിരുന്നു.  ഫിഷറീസ് രക്ഷാ ബോട്ട് കടലിലിറങ്ങിയെങ്കിലും ശക്തമായ കാറ്റും തിരയുമുണ്ടായതിനാൽ പുലിമുട്ടിനടുത്തേക്ക് ബോട്ട് അടുപ്പിക്കാൻ സാധിച്ചില്ല.  പുലിമുട്ടിൽ തിരയടിച്ചു തകർന്ന ബോട്ടിന്റെ ഭാഗങ്ങൾ കടലിൽ ഒഴുകി നടക്കുകയാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories