Share this Article
News Malayalam 24x7
ഹോട്ടലിൽ വെച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, കുട്ടിയുടെ പിതാവിന്‍റെ സുഹൃത്ത് ഉൾപ്പെടെ രണ്ടു പേര്‍ പിടിയിൽ
വെബ് ടീം
posted on 20-09-2025
1 min read
posco

കൊച്ചി: വടക്കൻ പറവൂരിൽ ഹോട്ടലിൽ ബഹളമുണ്ടാക്കിയ രണ്ടുപേരെ പൊലീസ് പിടികൂടി. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. രണ്ട് കുട്ടികൾക്ക് ഒപ്പമാണ് ഇവരുടെ പിതാവും സുഹൃത്തും ഹോട്ടലിൽ എത്തിയത്. ബഹളം ഉണ്ടാക്കിയശേഷം ഹോട്ടലിൽ നാശ നഷ്ടവും ഉണ്ടാക്കി. തുടർന്ന് നാട്ടുകാരാണ് ഇവരെ പൊലീസിൽ ഏല്പിച്ചത്.

കുട്ടികളുടെ പിതാവിന്‍റെ സുഹൃത്തിനെതിരെ പോക്സോ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിയിൽ ആയിരുന്ന ഇയാൾ ഹോട്ടലിൽ വെച്ച് കുട്ടികളുടെ അപമര്യാദയായി പെരുമാറിയെന്ന വിവരത്തിലാണ് പൊലീസ് നടപടി. ഇന്നലെ വൈകുന്നേരമാണ് സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories