Share this Article
News Malayalam 24x7
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Trivandrum Airport IB Official Death

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെഐ ബി ഉദ്യോഗസ്ഥ മേഘ യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.മേഘയ്ക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ.വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം ഐ ബിക്കും പേട്ട പോലീസിനും  പരാതി നൽകി.

ഇന്നലെ രാവിലെയാണ് മേഘ ട്രെയിൻ തട്ടി  മരിച്ചത്.തിരുവനന്തപുരം ചാക്കയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ ആയിരുന്നു അപകടം. രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയാണ് മേഘ. മരണത്തിൽ ദുരൂഹതയുണ്ടെന്ന മരിച്ച യുവതിയുടെ അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു.

മേഘയുടെ ഫോൺ സൈബർ കുറ്റാന്വേഷണ വിഭാഗം പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പത്തനംതിട്ട കൂടൽ സ്വദേശിയാണ് 25 കാരിയായ മേഘ.ഒരു വർഷം മുൻപാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിച്ചത്. പോലീസിന്റെയും ഐബിയുടെയും അന്വേഷണത്തിൽ കുടുംബം സംതൃപ്തി രേഖപ്പെടുത്തി.മേഘയുടെ സംസ്കാരം അതിരുങ്കലിലെ വീട്ടുവളപ്പിൽ നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories