Share this Article
Union Budget
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
Ninth Grader Suicide Case: Parents' Statement to be Recorded Today

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആശിര്‍നന്ദ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ക്ലാസ് മാറ്റിയിരുത്തിയതിന്റെ മനോവിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് സ്‌കൂളിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളില്‍ ഇന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കെടുക്കുന്ന സംയുക്ത യോഗം ചേരും. സ്‌കൂള്‍ ഇന്നലെ താല്‍ക്കാലികമായി അടച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories