Share this Article
കെ.സി.വൈ.എം. എക്സ് ലീഡേഴ്സ് ഫോറം പ്രഥമ സേവൻ ജ്യോതി പുരസ്കാരം ഫാ.ജോൺ കവലക്കാട്ടിന്
വെബ് ടീം
5 hours 12 Minutes Ago
1 min read
kcym

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. മുൻകാല ഭാരവാഹികളുടെ കൂട്ടായ്മയായ കെ.സി.വൈ.എം. എക്സ് ലിഡേഴ്സ് ഫോറത്തിന്റെ പ്രഥമ സേവൻ ജ്യോതി പുരസ്കാരത്തിന് ഇരിങ്ങാലക്കുട രൂപത ഈസ്റ്റ് പുത്തൻചിറ ഇടവക വികാരി ഫാ.ജോൺ കവലക്കാട്ട് (jr) അർഹനായി.

മാള ഇടവകയിലെ കവലക്കാട്ട്  ആന്റണി -റോസി  ദമ്പതികളുടെ മൂന്ന് മക്കളിൽ മൂന്നാമത്തെ മകനായി 1963  ഫെബ്രുവരി 9 ന് ജനനം. 1994 ഏപ്രിൽ 18 ന് വൈദീക പട്ടം  സ്വീകരിച്ചു. കല്ലേറ്റും കര, കുറ്റിക്കാട് പള്ളികളിൽ അസി.വികാരിയായും,. കുണ്ടുർആലമറ്റം, പഴുക്കര, മേലഡൂർ കനകമല,പറപ്പൂക്കര,താഴേക്കാട് എന്നീ ഇടവകകളിൽ വികാരിയായി ശൂശ്രൂഷ ചെയ്യുകയും ഇരിങ്ങാലക്കുട  രൂപതയിലെ  കെ.സി.വൈ.എം, ജീസസ് യൂത്ത്, എ.കെ.സി.സി. തുടങ്ങിയ യുവജന പ്രസ്ഥാനങ്ങളേയും യുവജനങ്ങളേയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വ പരമായ പങ്ക് വഹിക്കുകയും, യുവജനങ്ങൾക്ക് ഏറെ മാർഗ്ഗദീപമാകുകയും ചെയ്ത വൈദികൻ. കരിസ്മാറ്റിക് മൂവ്മെന്റ്, കപ്പിൾസ് മിനിസ്ട്രി, ബി.എൽ.എം. തുടങ്ങിയ സഭാ സ്ഥാപനങ്ങളിലൂടെ ആത്മീയ രംഗത്ത്, പ്രത്യേകിച്ച് സുവിശേഷ പ്രഘോഷണ രംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടാക്കി നിരവധി വ്യക്തിത്വങ്ങളെ ആത്മിയ രംഗത്തേക്ക്  ചേർത്ത് നിർത്തിയ ആത്മീയചാര്യൻ. ദീപിക ഫ്രണ്ട്സ് ക്ലബിന്റെ അടക്കം  വിവിധ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും രൂപത ഡയറക്ടറായി പ്രവർത്തിച്ച് യുവജനങ്ങൾക്കും, അത്മായർക്കും രൂപതക്കും, കത്തോലിക്ക സഭക്കും നൽകിയ സേവനങ്ങളെ ആസ്പദമാക്കിയാണ്  ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. എക്സ് ലീഡേഴ്സ് ഫോറം പ്രഥമ അവാർഡിന് ഫാ.ജോൺ കലക്കാട്ടിനെ തെരഞ്ഞെടുത്തത്.

ജനുവരിയിൽ നടക്കുന്ന കുടുംബ സംഗമത്തിൽ വെച്ച് ബിഷപ് മാർ പോളി കണ്ണൂക്കാടൻ 20001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന സേവൻ ജ്യോതി പുരസ്കാരം സമ്മാനിക്കും. മന്ത്രി അഡ്വ. ഒ.ജെ.ജെനിഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ അഡ്വ.തോമസ് ഉണ്ണിയാടൻ,  സനീഷ് കുമാർ ജോസഫ്,  കെ.കെ.രാമചന്ദ്രൻ  എന്നിവർ പങ്കെടുക്കും

അവാർഡ് പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ  ടെൽസൺ കോട്ടോളി, ജോഷി പുത്തിരിക്കൽ, തോംസൺ ചിരിയൻകണ്ടത്ത്, പോൾ മംഗലൻ, കലാഭവൻ ജോഷി, അഡ്വ. ജോൺ നിധിൻ തോമസ്, ഷാജൻ ചക്കാലക്കൽ, അഡ്വ.പോളി മൂഞ്ഞേലി, റോയ് കളത്തിങ്കൽ, ജിയോ അരിക്കാട്ട്, സാബു കെ. തോമസ് എന്നിവർ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories