Share this Article
മലപ്പുറത്ത് ഷിഗെല്ല ആശങ്ക: നാലുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Shigella

മലപ്പുറം ജില്ലയില്‍ ഷിഗെല്ല ആശങ്ക തുടരുന്നു. ജില്ലയില്‍ നാല് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏലംകുളം പഞ്ചായത്തില്‍ രണ്ട് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 31 ന് നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ. 114 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം വണ്ടൂര്‍ മേഖലയില്‍ നാല് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories