Share this Article
KERALAVISION TELEVISION AWARDS 2025
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
The student died of shock from the electric fence

കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് 2 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഒരാൾ മരിച്ചു

കൊണ്ടോട്ടി കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് 2 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഒരാൾ മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്.  വി.കെ.ശിഹാബിന്റെ മകൻ  ഷംനാദ് (17) ഷോക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 9നാണ് സംഭവം.

സിനാന്റെ വീട്ടിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റ സിനാനെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories