Share this Article
News Malayalam 24x7
പോത്തന്‍കോട് മഞ്ഞമലയില്‍ നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
A newborn baby was found dead in a well in Manjamala, Pothankod

36 ദിവസം പ്രായമായ ആൺ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പോത്തൻകോട് മഞ്ഞമലയിൽ ച സുരിത സജി ദമ്പതികളുടെ മകൻ ശ്രീദേവിനെ യാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.വെളുപ്പിനെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് കുഞ്ഞിൻറെ പിതാവ് സജി പോത്തൻകോട് പോലീസിൽ വിവരമറിയിച്ചു തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയാണ് കുട്ടിയെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.കിണറ്റിന്റെ കൈവരിയിൽ കുഞ്ഞിൻറെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയമെന്ന പോലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിച്ചു.ഫയർഫോഴ്സ് എത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.കൂടുതൽ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് മാതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.അർദ്ധരാത്രി രണ്ട് മണിയോടുകൂടി കുട്ടിയെ കാണാനില്ലായിരുന്നു.പുറകുവശത്തെ വാതിൽ തുറന്നു കിടന്നിരുന്നു.കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories