Share this Article
News Malayalam 24x7
തോക്കുചൂണ്ടി ഭീഷണി; അര്‍മേനിയയില്‍ മലയാളിയെ ബന്ദിയാക്കി, മോചനദ്രവ്യം ആവശ്യപ്പെട്ടു
വെബ് ടീം
posted on 17-06-2024
1 min read
kerala-news/keralite-youth-held-hostage-in-armenia

തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അര്‍മേനിയന്‍ സ്വദേശികള്‍ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴില്‍സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു.

ഭീഷണിയെ തുടര്‍ന്ന് കുടുംബം മോചനദ്രവ്യമായി ഒന്നരലക്ഷം നല്‍കി. നാളെ ഉച്ചയ്ക്ക് 12.30 യ്ക്ക് മുന്‍പ് 2.5 ലക്ഷം നല്‍കിയില്ലെങ്കില്‍ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവരുടെ ഭീഷണിയെന്നും കുടുംബം പറയുന്നു.മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നോര്‍ക്കയ്ക്കും അമ്മ ഗീത പരാതി നല്‍കിയിട്ടുണ്ട്.സുഹൃത്തുക്കള്‍ക്കൊപ്പം ഹോസ്റ്റല്‍ നടത്തുന്ന ജോലിക്കാണ് വിഷ്ണു അര്‍മേനിയയില്‍ എത്തിയത്. ഇതിനായി എട്ടര ലക്ഷത്തോളം രൂപ ചെലവായിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ വിഷ്ണുവിനെ ഏല്‍പ്പിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ മടങ്ങുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories