കുട്ടിക്കാനം: തട്ടാത്തിക്കാനത്ത് കോളേജ് വിദ്യാർഥി കയത്തിൽ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥി കരിമ്പൻ സ്വദേശി അരവിന്ദ് കെ. സുരേഷ് (19) ആണ് മരിച്ചത്.വ്യാഴാഴ്ച്ച മൂന്നരയോടെ സുഹൃത്തുക്കളോടൊപ്പം എത്തിയ അരവിന്ദ് കാൽവഴുതി കയത്തിൽ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ അരവിന്ദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പ്രദേശവാസികളും വിദ്യാർഥികളും ചേർന്നാണ് അരവിന്ദിനെ കയത്തിൽനിന്ന് പുറത്തെടുത്തത്.വെള്ളിയാഴ്ച്ച ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ മാസം രണ്ടാംതീയതി ഹരിപ്പാട് സ്വദേശിയായ യുവാവ് ഇവിടെ മുങ്ങി മരിച്ചിരുന്നു.