Share this Article
News Malayalam 24x7
മൂന്ന് ആഴ്ചയായി ലഭിക്കാതിരുന്ന കൂലി ചോദിച്ചു; ഹോട്ടല്‍ ഉടമ ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി
hotel owner beat up an employee

തൃശുര്‍ കുന്നംകുളത്ത് മൂന്ന് ആഴ്ചയായി ലഭിക്കാതിരുന്ന കൂലി ചോദിച്ചതിന്  ഹോട്ടല്‍ ഉടമ ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി.

കുന്നംകുളം യേശുദാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കഫെ അങ്ങാടി ഹോട്ടലിലെ ജീവനക്കാരായ മങ്ങാട് സ്വദേശി അക്ഷയ്, തിരുത്തിക്കാട് സ്വദേശി ഹരിദേവ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഹരി ദേവ് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 12 മണി വരെ ജോലി ചെയ്യുന്നതിന് ദിവസം 600 രൂപയും, അക്ഷയ് വൈകിട്ട് 7 മണിമുതല്‍ രാത്രി ഒരു മണിവരെ ജോലി ചെയ്യുന്നതിന് 300 രൂപയുമാണ് ദിവസക്കൂലി നല്‍കിയിരുന്നത്.

എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി കൂലി നല്‍കിയില്ലെന്ന് പറയുന്നു. ഈ കൂലി ചോദിക്കാനായി എത്തിയപ്പോഴാണ് സ്ഥാപന ഉടമയും സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ മുഖത്തും ചുണ്ടിനും പരിക്കേറ്റ യുവാക്കള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories