Share this Article
News Malayalam 24x7
ഭാര്യയും ഭർത്താവും ട്രെയിൻ തട്ടി മരിച്ച നിലയിൽ
വെബ് ടീം
posted on 10-10-2023
1 min read
HUSBAND AND  WIFE FOUND DEAD

ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷനു സമീപം ഭാര്യയെയും ഭർത്താവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാള എരവത്തൂർ കൊച്ചു കടവ് പാണം പറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

ഒന്നാം നമ്പർ ട്രാക്കിൽ രണ്ടു മണിയോടെ എറണാക്കുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് രണ്ടു പേരും മരിച്ചത്. കൊരട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. രണ്ടു പേരുടേയും മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോർച്ചറിയിൽ.

ബന്ധുക്കളെത്തിയ ശേഷം തുടർ നപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെട്ടുന്നു. നന്ദകുമാർ വിമുക്ത ഭടനാണ്.ബിന്ദു അംഗൻവാടി ഹെൽപ്പറാണ്.മക്കൾ: ഇന്ദ്രജിത്ത്, അഞ്ജു.മരുമക്കൾ  പ്രിയ, വിഷ്ണു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories