Share this Article
KERALAVISION TELEVISION AWARDS 2025
ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി ; ഉറപ്പിച്ച് പൊലീസ്
Om Prakash

ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ അന്വേഷണം പൂർത്തിയാക്കി പോലീസ്.ഓം പ്രകാശിൻ്റെ മുറിയിൽ എത്തിയ മുഴുവൻ ആളുകളയും പോലീസ് ചോദ്യം ചെയ്തു.ഓം പ്രകാശിൻ്റെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടിയെന്ന് പോലീസ് ഉറപ്പിച്ചു.

ഓം പ്രകാശിൻ്റെ ലഹരി കേസുമായി ബന്ധപെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഓം പ്രകാശിൻ്റെ മുറിയിൽ സത്ക്കാരത്തിനിടെ എത്തിയതായിരുന്നു ഈ 20 പേരും. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം മുറിയിൽ നടന്നത് ലഹരി പാർട്ടിയായിരുന്നു എന്ന് ഉറപ്പിച്ചു.

തുടർന്ന്  വരിൽ ചിലരുടെ മുടിയും നഖവും രാസ പരിശോധനയ്ക്കായി  അയക്കുകയും  ചെയ്തു. ഈ പരിശോധനകളുടെ ഫലം ലഭിക്കുന്നതോടേ അന്വേഷണ സംഘം കൂടുതൽ നടപടികളിലേയ്ക്ക് കടക്കും. എന്നാൽ താരങ്ങളെ വീണ്ടും ചോദ്യം ചെയേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഓം പ്രകാശിൻ്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് നീങുകയാണ്  അന്വേഷണ സംഘം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories