Share this Article
KERALAVISION TELEVISION AWARDS 2025
വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍
The youth who spread hate campaign was arrested

ഇൻസ്റ്റഗ്രാം വഴി വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരി ആലിക്കുന്നുമ്മലിലെ പി.കെ.അഭിജയിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

താമരശ്ശേരി കാരാടി ജുമാ മസ്ജിദിൽ അതിക്രമിച്ചു കയറിയ അഭിജയ് വിദ്വേഷ  പരാമർശങ്ങൾ നടത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു . സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.

താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർ കെ.ഒ.പ്രദീപിൻ്റെ നേതൃത്വത്തിലാണ് അഭിജയിയെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് പൊലീസ് സർവ്വകക്ഷി സമാധാന യോഗവും ചേർന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories