Share this Article
KERALAVISION TELEVISION AWARDS 2025
മദ്യലഹരിയില്‍ ATM കൗണ്ടര്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍
The man who broke the ATM counter while drunk and tried to commit theft was arrested

ഇടുക്കി നെടുകണ്ടത്ത് മദ്യലഹരിയിൽ എടിഎം കൗണ്ടർ തകർത്ത് പണമപഹരിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. തമിഴ്നാട് തേനി ഉത്തമ പാളയം സ്വദേശി പളനിച്ചാമിയാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം രാത്രിയാണ്  മദ്യപിച്ചെത്തിയ പളനി ചാമി നെടുകണ്ടം ബസ്റ്റാൻഡ് ജംഗ്ഷനിലെ കേരള ബാങ്ക് എടിഎം ഇലക്ട്രിക്കൽ ഡ്രില്ലർ ഉപയോഗിച്ച് കുത്തി തുറക്കുവാൻ ശ്രമിച്ചത്.

എടിഎമ്മിൽ പണം നിക്ഷേപിക്കുന്ന ഭാഗമാണ് ഇയാൾ കുത്തി തുറക്കാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ദൃശ്യങ്ങൾ പകർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

എന്നാൽ പോലീസ് എത്തിയപ്പോഴേക്കും പ്രതികടന്നു. രാത്രിയിൽ തന്നെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നെടുകണ്ടം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തമിഴ്നാട് തേനി ജില്ലയിലെ ഉത്തമ പാളയം ഡബ്ലിയു വൺ ഈസ്റ്റ് സ്ട്രീറ്റ് സ്വദേശിയാണ് പളനിച്ചാമി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories