സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഒവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം. നിലവില്‍ 1616 പോയിന്റുകളാണ് തിരുവനന്തരത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ തിരുവനന്തപുരത്തേക്കാള്‍ ഏറെ പിന്നിലാണ്. അത്‌ലറ്റികസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനായി പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവില്‍ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ മലപ്പുറം കടക്കശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ് ഒന്നാം സ്ഥാനത്ത്. അഞ്ചാം ദിനമായ ഇന്ന് ഒമ്പത് ഫൈനലുകളാണ് നടക്കുക. ഹൈ ജംപ്, പോള്‍ വാട്ട്, ഹാമര്‍ ത്രോ, ഷോട്ട് പുട്ട്, ട്രിപ്പിള്‍ ജംപ് എന്നി ഇനങ്ങളിലാണ് ഫൈനല്‍. അധ്യാപകരുടെ മത്സരങ്ങളുടെ ഫൈനലുകളും ഇന്ന് നടക്കും.