ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. അക്രമണകാരിയായ ചക്കക്കൊമ്പൻ ഒരു വീട് കൂടി തകർത്തു. ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരിക്കുന്ന 301ലെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. 301 നിവാസി ഗന്ധകന്റെ വീടാണ് തകർത്തത്.
വീടിന്റെ മുൻഭാഗവും ജനലും തകർത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഗന്ധകനും കുടുംബവും ആശുപത്രി ആവശ്യങ്ങൾക്കായി അടിമാലിയിൽ പോയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ചക്കക്കാമ്പൻ 301 ഭാഗത്താണ്. ആക്രമണത്തിനു ശേഷവും കാട്ടാന സമീപ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട് വനംവകുപ്പ് ആനയെ നിരീക്ഷിച്ചുവരുന്നു.