Share this Article
Union Budget
ഉമ്മ ചക്ക വെട്ടുന്നതിനിടെ കത്തിക്ക് മുകളിൽ വീണു: എട്ടുവയസ്സുകാരന് ദാരുണാന്ത്യം
വെബ് ടീം
3 hours 5 Minutes Ago
1 min read
jackfruit

കാസർകോട് ബെള്ളൂറടുക്കയിൽ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്. ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി അബദ്ധത്തിൽ കത്തിക്ക് മുകളിൽ വീഴുകയായിരുന്നു.സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം.സുലൈഖയുടെ ഇരട്ടക്കുട്ടികളിലൊരാൾ ആണ് മരിച്ചത്.കളിക്കുന്നതിനിടെ കാൽ തെന്നി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories