Share this Article
KERALAVISION TELEVISION AWARDS 2025
കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മികച്ച വിജയമെന്ന പ്രതീക്ഷ തകർത്ത് കോട്ടയത്തും UDF മുന്നേറ്റം; ജോസ് കെ. മാണിയുടെ സ്വന്തം വാര്‍ഡിലും LDF ന് തോൽവി
1 min read
JOSE K MANI

തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ യുഡിഎഫ് തരംഗത്തിനിടയിൽ കോട്ടയത്തും യുഡിഎഫിന് മുന്നേറ്റം. നഗരസഭയില്‍ കേവല ഭൂരിപക്ഷത്തോടെ ഭരണം സ്വന്തമാക്കിയതിനൊപ്പം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. 44 പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ യുഡിഎഫ് തരംഗത്തിനിടയിൽ കോട്ടയത്തും യുഡിഎഫിന് മുന്നേറ്റം.

നഗരസഭയില്‍ കേവല ഭൂരിപക്ഷത്തോടെ ഭരണം സ്വന്തമാക്കിയതിനൊപ്പം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. 44 പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മികച്ച വിജയം നേടാമെന്ന എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചാണ് ജില്ലയിലെ യുഡിഎഫിന്റെ മുന്നേറ്റം. നഗരസഭകളില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ കരുത്തുകാട്ടിയ ഈരാറ്റുപേട്ടയും എല്‍ഡിഎഫ് വിജയിച്ച പാലായും ഒഴികെ നാലിടത്ത് യുഡിഎഫ് വിജയിച്ചു.

പാലാ നഗരസഭയില്‍ പതിനൊന്ന് സീറ്റുകളില്‍ എല്‍ഡിഎഫിനാണ് വിജയമെങ്കിലും ഭരണം തീരുമാനിക്കുക സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ ബിനു പുളിക്കകണ്ടം, മകള്‍ ദിയ, സഹോദരന്‍ ബിജു പുളിക്കകണ്ടം എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. ഇവരുടെ നിലപാട് പാലായില്‍ നിര്‍ണായകമാകും. ഇവര്‍ മത്സരിച്ച വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ജോസ് കെ. മാണിയുടെ സ്വന്തം വാര്‍ഡില്‍ എല്‍ഡിഎഫ് തോൽവി രുചിച്ചു. പാലാ നഗരസഭ 22 -ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രജിത പ്രകാശ് വിജയിച്ചു. രജിത 287 വോട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 232 വോട്ടും ലഭിച്ചു. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാര്‍ഡുകൂടിയാണിത്. അതേ സമയം മാണി സി.കാപ്പന്‍ എംഎല്‍എയുടെ സ്വന്തം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥി ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.

കോട്ടയം നഗരസഭയില്‍ 53ല്‍ 31 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ഭരണത്തിലേറുന്നത്.

ജില്ലാ പഞ്ചായത്തില്‍ ഭരണത്തുടര്‍ച്ചയെന്ന എല്‍.ഡി.എഫിന്റെ മോഹവും പൊലിഞ്ഞു. 23-ല്‍ 15 സീറ്റുകള്‍ നേടി കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ആധികാരിക ജയം നേടി. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് ആധിപത്യം. വൈക്കവും വാഴൂരും ചുവന്നതൊഴിച്ചാല്‍ മറ്റ് 9 ബ്ലോക്കുകൡും യുഡിഎഫ് കരുത്തുകാട്ടി. കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഉഴവൂര്‍ ഉള്‍പ്പെടെ കേരളകോണ്‍ഗ്രസ് എമ്മിന്റെ സ്വാധീന മേഖലകളിലും ഇടതുപക്ഷത്തിന് നേട്ടം കൊയ്യാനായില്ല. ജില്ലയിലെ 71 പഞ്ചായത്തുകളിലും എല്‍ഡിഎഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. 19 പഞ്ചായത്തുകള്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 44 പഞ്ചായത്തും യുഡിഎഫിനൊപ്പമായിരുന്നു. മൂന്ന് പഞ്ചായത്തുകള്‍ എന്‍ഡിഎ പിടിച്ചെടുത്തു. ആറിടത്ത് സീറ്റുകള്‍ ഒപ്പത്തിനൊപ്പമായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ തട്ടകത്തില്‍ 2020ല്‍ മികച്ച നേട്ടം കൈവരിച്ച എല്‍ഡിഎഫിന് ഇക്കുറി അടിപതറി. വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും പ്രതീക്ഷിച്ച വോട്ടായി മാറിയില്ല. സര്‍ക്കാരിനെതിരായ പ്രചാരണങ്ങളും പ്രാദേശിക വിഷയങ്ങളും ഉയര്‍ത്തിയ യുഡിഎഫിനൊപ്പം കോട്ടയം ഉറച്ച കോട്ട പോലെ നിന്നു. നേടാമെന്ന എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചാണ് ജില്ലയിലെ യുഡിഎഫിന്റെ മുന്നേറ്റം. നഗരസഭകളില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ കരുത്തുകാട്ടിയ ഈരാറ്റുപേട്ടയും എല്‍ഡിഎഫ് വിജയിച്ച പാലായും ഒഴികെ നാലിടത്ത് യുഡിഎഫ് വിജയിച്ചു.

പാലാ നഗരസഭയില്‍ പതിനൊന്ന് സീറ്റുകളില്‍ എല്‍ഡിഎഫിനാണ് വിജയമെങ്കിലും ഭരണം തീരുമാനിക്കുക സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ ബിനു പുളിക്കകണ്ടം, മകള്‍ ദിയ, സഹോദരന്‍ ബിജു പുളിക്കകണ്ടം എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. ഇവരുടെ നിലപാട് പാലായില്‍ നിര്‍ണായകമാകും. ഇവര്‍ മത്സരിച്ച വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ജോസ് കെ. മാണിയുടെ സ്വന്തം വാര്‍ഡില്‍ എല്‍ഡിഎഫ് തോൽവി രുചിച്ചു. പാലാ നഗരസഭ 22 -ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രജിത പ്രകാശ് വിജയിച്ചു. രജിത 287 വോട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 232 വോട്ടും ലഭിച്ചു. കോട്ടയം നഗരസഭയില്‍ 53ല്‍ 31 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ഭരണത്തിലേറുന്നത്.

ജില്ലാ പഞ്ചായത്തില്‍ ഭരണത്തുടര്‍ച്ചയെന്ന എല്‍.ഡി.എഫിന്റെ മോഹവും പൊലിഞ്ഞു. 23-ല്‍ 15 സീറ്റുകള്‍ നേടി കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ആധികാരിക ജയം നേടി. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് ആധിപത്യം. വൈക്കവും വാഴൂരും ചുവന്നതൊഴിച്ചാല്‍ മറ്റ് 9 ബ്ലോക്കുകൡും യുഡിഎഫ് കരുത്തുകാട്ടി. കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഉഴവൂര്‍ ഉള്‍പ്പെടെ കേരളകോണ്‍ഗ്രസ് എമ്മിന്റെ സ്വാധീന മേഖലകളിലും ഇടതുപക്ഷത്തിന് നേട്ടം കൊയ്യാനായില്ല. ജില്ലയിലെ 71 പഞ്ചായത്തുകളിലും എല്‍ഡിഎഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. 19 പഞ്ചായത്തുകള്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 44 പഞ്ചായത്തും യുഡിഎഫിനൊപ്പമായിരുന്നു. മൂന്ന് പഞ്ചായത്തുകള്‍ എന്‍ഡിഎ പിടിച്ചെടുത്തു. ആറിടത്ത് സീറ്റുകള്‍ ഒപ്പത്തിനൊപ്പമായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ തട്ടകത്തില്‍ 2020ല്‍ മികച്ച നേട്ടം കൈവരിച്ച എല്‍ഡിഎഫിന് ഇക്കുറി അടിപതറി. വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും പ്രതീക്ഷിച്ച വോട്ടായി മാറിയില്ല. സര്‍ക്കാരിനെതിരായ പ്രചാരണങ്ങളും പ്രാദേശിക വിഷയങ്ങളും ഉയര്‍ത്തിയ യുഡിഎഫിനൊപ്പം കോട്ടയം ഉറച്ച കോട്ട പോലെ നിന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories