ആലപ്പുഴയില്‍ മദ്യ ലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ബാബുവിനെ പൊലീസ് പിടികൂടി. സമീപത്തെ ബാറില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇറച്ചി വെട്ടുകാരനായ ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനു മുന്‍പും മദ്യപിച്ചെത്തി മാതാപിതാക്കളെ ബാബു മര്‍ദിച്ചപ്പോള്‍ പൊലീസ് ഇടപെടുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു.