Share this Article
Union Budget
ബൈക്ക് യാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം തേൻ വിറ്റ് സുഹൃത്തിനൊപ്പം കോളനിയിലേക്ക് മടങ്ങി വരുമ്പോൾ
valparai, valparai news, valparai latest news,

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട  രവിയാണ് (52) ആണ് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിൽ നിന്ന് വാൽപ്പാറയിൽ എത്തി തേൻവിറ്റതിനുശേഷം തിരികെ  സുഹൃത്തുമൊത്ത് ബൈക്കിൽ കോളനിയിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു സംഭവം. 

ബൈക്കിൽ വരുന്നതിനിടെ കാട്ടാന ഇരുവരേയും ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories