Share this Article
News Malayalam 24x7
കൊല്ലത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം

Two people died in a car accident at two places in Kollam

കൊല്ലത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം.കുണ്ടറ മണ്‍റോ തുരുത്ത്, മുളവന എന്നിവടങ്ങളിലായാണ് അപകടമുണ്ടാത്.പടപ്പക്കര സ്വദേശി ജസ്റ്റിന്‍ പെരുമ്പുഴ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്.

മണ്‍റോതുരുത്ത് തൂമ്പു മുഖം കലുങ്കിന്  സമീപത്ത് അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ എതിരെ എത്തിയ കാറില്‍ ഇടിക്കാതെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പടപ്പക്കര സ്വദേശി ജസ്റ്റിനാണ് മരിച്ചത്.

ഗുരുതര പരിക്കുകളോടെ ജസ്റ്റിന്റെ സഹോദരന്‍ ജോണ്‍സനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചു.മുളവനയില്‍ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചുണ്ടായ മറ്റൊരപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.പഴങ്ങാലം സ്വദേശി പ്രകാശാണ് മരിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories