കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ.ലീനയാണ്(46)മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.15 നാണ് സംഭവം.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാലാംനിലയില്‍ 401-ാം വാര്‍ഡിലെ കുളിമുറിയില്‍ ഷവറില്‍ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കെട്ടഴിച്ച് ചികിത്സ നല്‍കിയെങ്കിലും മരണപ്പെട്ടു.ബുധനാഴ്ച രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നാരായണന്‍-ലീല ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: സന്തോഷ്. മകന്‍: യദുനന്ദ്.