Share this Article
KERALAVISION TELEVISION AWARDS 2025
കാട്ടാന കൂട്ടം സ്‌കൂളില്‍ തന്നെ; കാട്ടാന പേടിയില്‍ വിദ്യാര്‍ത്ഥികള്‍
Wild Elephant Herd in School

കാട്ടാനപ്പേടിയില്‍ പരീക്ഷ എഴുതേണ്ട ഗതികേടിലാണ് മൂന്നാര്‍ ഗൂഡാര്‍വിള സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. കാട്ടുകൊമ്പന്‍ പടയപ്പയടക്കം കാട്ടാന കൂട്ടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തമ്പടിച്ചിട്ടുള്ളതാണ് ആശങ്കക്കിടയാക്കിയത്.പത്താം ക്ലാസ് പരീക്ഷ നടന്ന ഇന്ന് പ്രദേശത്ത് ആര്‍ ആര്‍ ടി സംഘത്തിന്റെ നിരീക്ഷണമുണ്ടായിരുന്നു.ആനകളെ വനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം.

മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഹൈസ്്ക്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് കാട്ടുകൊമ്പന്‍ പടയപ്പയടക്കം ഒരു പറ്റം കാട്ടാനകള്‍ തമ്പടിച്ചിട്ടുള്ളത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ഈ കാട്ടാന കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്.സ്‌കൂള്‍ മൈതാനത്തും മറ്റുമായി കാട്ടാനകള്‍ സ്വരൈ്യ വിഹാരം നടത്തുന്ന സ്ഥിതി പ്രതിസന്ധിയാകുകയാണ്.

പത്താം ക്ലാസ് പരീക്ഷ നടന്ന ഇന്നലെ പ്രദേശത്ത് ആര്‍ ആര്‍ ടി സംഘത്തിന്റെ നിരീക്ഷണമുണ്ടായിരുന്നു. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെയുള്ളപ്പോള്‍ അപ്രതീക്ഷിതമായി കാട്ടാനകള്‍ ഇവിടേക്കെത്തുകയോ മറ്റോ ചെയ്താല്‍ അത് അപകടത്തിന് ഇടവരുത്തും.ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ആനകളെ വനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories