Share this Article
News Malayalam 24x7
പൊറോട്ട പാഴ്‌സലിനൊപ്പം സൗജന്യമായി ഗ്രേവി വേണം, തർക്കം,ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും ക്രൂരമർദ്ദനം
വെബ് ടീം
posted on 20-01-2026
1 min read
POROTTA

കൊച്ചി: പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും നേരെ മർദ്ദനം. എറണാകുളം വൈപ്പിൻ അണിയൽ ഹോട്ടലിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മർദ്ദനത്തിൽ സ്ത്രീക്ക് ഉൾപ്പെടെ പരിക്കേറ്റു.ഹോട്ടലിലെത്തിയ യുവാവ് പൊറോട്ട പാഴ്സൽ ആവശ്യപ്പെട്ടിരുന്നു. പൊറോട്ട നൽകിയതിന് പിന്നാലെ പാഴ്സലിനൊപ്പം ഗ്രേവി കൂടി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഗ്രേവിക്ക് പ്രത്യേകം 20 രൂപ നൽകണമെന്ന് ജീവനക്കാർ അറിയിച്ചതോടെ തർക്കം ആരംഭിക്കുകയായിരുന്നു.

പണം നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതിന് പിന്നാലെ ഹോട്ടൽ ഉടമകൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു.​സംഭവത്തിന് പിന്നാലെ ഹോട്ടൽ ഉടമകൾ പോലീസിൽ പരാതി നൽകിയട്ടുണ്ട്.ഗ്രേവി സൗജന്യമായി ലഭിക്കില്ലെന്ന് അറിയിച്ചതോടെ കഴിഞ്ഞ ദിവസം ഇവിടുന്ന് വാങ്ങിയ പൊറോട്ട മോശമായിരുന്നുവെന്നും ഇതിനിടയിൽ പറയുന്നുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories