തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്തത് തെരുവുനായ ആക്രമണത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് ഡോക്ടർ അരുൺ സക്കറിയ. ക്യാപ്ചർ മയോപ്പതിയാണ് മാനുകളുടെ മരണത്തിന് ഇടയാക്കിയതെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ പാടുകൾ മാനുകളുടെ ശരീരത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവുനായ്ക്കൾ മാനുകളെ ആക്രമിച്ചതാണ് മാനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണം. ഭയന്ന് ഓടിയ മാനുകൾ ഭിത്തിയിൽ ഇടിച്ച് പരിഭ്രാന്തരായതിനെ തുടർന്നാണ് ചത്തൊടുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിനുള്ളിലെ ചെറിയൊരു വിടവിലൂടെയാണ് തെരുവുനായ്ക്കൾ കൂട്ടിലേക്ക് കടന്നത്.
കൂടുകളുടെ സുരക്ഷാ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. എല്ലാ കൂടുകളുടെയും സുരക്ഷാ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ സുവോളജിക്കൽ പാർക്കിൽ പരിശോധന നടത്തിയ സംഘം അവിടെ എത്തിയിട്ടുണ്ട്.