Share this Article
KERALAVISION TELEVISION AWARDS 2025
സ്വകാര്യ ബസ്സിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് വിദ്യാർഥിനിക്ക് പരിക്ക്; പൊലീസിൽ പരാതി
വെബ് ടീം
posted on 25-09-2024
1 min read
aayisha rifa

കോഴിക്കോട്: യാത്രക്കിടയിൽ സ്വകാര്യ ബസ്സിന്റെ ഡോർ ദേഹത്തേക്ക് അമർന്ന് വിദ്യാർഥിനിക്ക് പരിക്ക്. പ്ലസ് വൺ വിദ്യാർഥിനി ആയിഷ റിഫ(16)യ്ക്കാണ് പരിക്കേറ്റത്.ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് ആണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്.

കട്ടിപ്പാറ താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസ്സിലായിരുന്നു സംഭവം.താൻ ഡോറിനിടയിൽ കുടുങ്ങി കിടക്കുന്നത് കണ്ടെങ്കിലും ബസ് നിർത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാർഥി പറഞ്ഞു. വേദന സഹിക്കാനാകാതെ കരഞ്ഞ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായും ആരോപണമുണ്ട്.

വീടിന് സമീപത്തെ സ്റ്റോപ്പിൽനിന്നായിരുന്നു വിദ്യാർഥിനി ബസ്സിൽ കയറിയത്. തിരക്കുകാരണം ഡോർ സ്റ്റെപ്പിൽനിന്ന് അകത്തേക്ക് കയറാൻ സാധിക്കാതിരുന്ന വിദ്യാർഥിനിയുടെ ദേഹത്തേക്ക് വാതിൽ വന്ന് അമരുകയായിരുന്നു. കൈകൊണ്ട് തള്ളിയെങ്കിലും വാതിൽ മാറ്റാനായില്ല. തുടർന്ന് ബസിൽനിന്ന് ഇറങ്ങണമെന്ന് കരഞ്ഞുപറഞ്ഞ കുട്ടിയെ രണ്ട് സ്റ്റോപ്പ് അകലെ വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥിനിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പുനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം, രാവിലെതന്നെ റിഫയുടെ അമ്മ പൊലീസിൽ പരാതി നൽകി. എന്നാൽ, രാത്രിവരെ മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് എത്തിയില്ലെന്ന് മാതാവ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories