Share this Article
KERALAVISION TELEVISION AWARDS 2025
സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം;പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ്
Thiruvananthapuram General Hospital Negligence

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതിയുടെ നെഞ്ചിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് പങ്കില്ലെന്ന് മൊഴി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാർ, ഗൈഡ് വയർ കുടുങ്ങിയതിൽ തനിക്ക് പങ്കില്ലെന്ന് പൊലീസിന് മൊഴി നൽകി. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) പൊലീസ് കത്ത് നൽകി.

കഴിഞ്ഞ ആഴ്ചയാണ് കാട്ടാക്കട സ്വദേശിനിയായ സുമയ്യ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. ഇത് പുറത്തെടുക്കാൻ രണ്ട് കീഹോൾ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രണ്ടും പരാജയപ്പെട്ടു. ഇതേത്തുടർന്ന്, ഗൈഡ് വയർ നീക്കം ചെയ്യാനായി ഒരു വലിയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ സുമയ്യയെ അറിയിച്ചു.


ഗൈഡ് വയർ ശരീരത്തിനുള്ളിൽ കിടക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സുമയ്യക്ക് മാനസികമായും ശാരീരികമായും വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കുടുംബം പറയുന്നു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് സുമയ്യയുടെ തീരുമാനം.


ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാജ പരാതി നൽകിയെന്ന് ആരോപിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ സുമയ്യയും കുടുംബവും പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ നടത്തിയത് താനാണെങ്കിലും ഗൈഡ് വയർ ഇട്ടതും അത് നീക്കം ചെയ്യേണ്ട ഉത്തരവാദിത്തവും തനിക്കല്ലെന്നാണ് ഡോക്ടർ രാജീവ് കുമാർ പൊലീസിന് നൽകിയ മൊഴി. ഗൈഡ് വയർ ഇട്ടത് ജൂനിയർ ഡോക്ടർമാരാണെന്നും അവരുടെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.


പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി നാല് പേരടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് നിർദേശം. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ച് വേണം അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories